Kollam

നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം

“Manju”

ശ്രീജ.എസ്

കൊല്ലം : കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം ലഭിച്ചു. കൊല്ലം സെഷന്‍സ് കോടതിയാണ് ലക്ഷ്മിയ്ക്ക് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ ആറ് വരെ ലക്ഷ്മിയെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദ്ദേശം.

സെപ്തംബര്‍ മൂന്നിന് റംസിയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിശ്രുത വരന്‍ ഹാരിസ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. ലക്ഷ്മിയ്ക്കും ഭര്‍ത്താവിനും ഹാരിഷിന്റെ മാതാപിതാക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് മരിച്ച യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.

Related Articles

Back to top button