KeralaKollamLatest

പള്ളിക്കൽ മൂതല എൽ.പി.സ്‌കൂള്‍ കെട്ടിട സമുച്ചയം നിർമ്മാണോത്ഘാടനം

“Manju”

പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ മൂതല ഗവ: എൽ.പി.സ്‌കൂളിന് 106 വർത്തെ പഴക്കമുണ്ട്. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ആദ്യാക്ഷരം കുറിച്ച സ്‌കൂളാ ണിത്. കാലപ്പഴക്കംകൊണ്ട് ജീർണ്ണാവസ്ഥയിലായിരുന്ന പ്രധാന സ്‌കൂൾ കെട്ടിടം ഗ്രാമപഞ്ചായത്തും പി.റ്റി.എ.യും പൂർവ്വവിദ്യാർത്ഥികളും എസ്.എം.സി.-യും എല്ലാം എം.എൽ.എ.യ്ക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ കണ്ട് സ്‌കൂളിന്റെ ശോചനീയാവസ്ഥ ബോദ്ധ്യപ്പെടു ത്തിയിരുന്നു.

1 കോടി രൂപ സ്‌കൂളിൽ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ അനുവദിച്ചു. ഇരുനില കെട്ടിടമാണ് നിർമ്മിക്കുന്നത്. 8 ക്ലാസ് മുറികൾ ഉണ്ടാകും. 3 നിയ്ക്കുള്ള അടിസ്ഥാനമാണ് ഇടുന്നത്. ഇന്ന് സ്‌കൂളിൽ ചേർന്ന യോഗത്തിൽവച്ച് അഡ്വ: വി. ജോയി. എം.എൽ.എ. തറക്കല്ലിടൽ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ഹസീന. സ്‌കൂൾ എച്ച്.എം. മനോജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബേബിസുധ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ അബുത്താലിബ്, പുഷ്പലത, വാർഡ് മെമ്പർമാരായ പ്രസന്ന ദേവരാജൻ, മിനികുമാരി, പള്ളിക്കൽ നസീർ, ഷീജ ജി.ആർ., നിസാമുദ്ദീൻ, പഞ്ചായത്ത് സെക്രട്ടറി ഷിജിമോൾ, പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ കെന്നത്ത്, എ.ഇ. പ്രീജ, സീന, എം.എ. റഹീം, സജീബ് ഹാഷിം, എന്നിവർ പങ്കെടുത്തു.

Related Articles

Back to top button