IndiaLatest

ലക്ഷദ്വീപ്; പ്രധാനമന്ത്രിക്ക് മുന്നിലെത്തിച്ച്‌ മുന്‍ ഉദ്യോഗസ്ഥര്‍

“Manju”

തിരുവനന്തപുരം: ലക്ഷദ്വീപിലെ പ്രശ്നം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിലെത്തിച്ച്‌ രാജ്യത്തെ മുന്‍ ഉദ്യോഗസ്ഥര്‍. ദ്വീപിലെ ഭരണകൂടത്തിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരെ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള 93 മുന്‍ ഉന്നത ഉദ്യോഗസ്ഥരാണ് കത്ത് മുഖാന്തിരം പ്രധാനമന്ത്രിയെ സമീപിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരെ ഇവര്‍ സംയുക്തമായി ചേര്‍ന്ന് ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക് അയയ്ക്കുകയായിരുന്നു.ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെട്ടതല്ലെന്നും എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയോടുള്ള നിഷ്പക്ഷതയിലും പ്രതിബദ്ധതയിലും വിശ്വസിക്കുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥരുടെ കത്തില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button