International

ബംഗ്ലാദേശിലെ ബോട്ടപകടം: മരണം 26ആയി

“Manju”

ധാക്ക: ബംഗ്ലാദേശിൽ ചരക്കുകപ്പലുമായി യാത്രാ ബോട്ട് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 26ആയി. ധാക്കയുടെ തെക്ക് കിഴക്കൻ മേഖലയായ ഷീതലാഖ്യ നദിയിലാണ് അപകടം നടന്നത്. ഞായറാഴ്ച വൈകി നടന്ന തെരച്ചിലിൽ ആദ്യം അഞ്ച് മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. നാവിക സേനയും കോസ്റ്റ്ഗാർഡും അഗ്നിശമനസേനയും നടത്തിയ സംയുക്തമായ തിരച്ചിൽ 21 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

എംഎൽ സബിത് അൽ ഹസൻ എന്ന യാത്രാബോട്ടാണ് അപകടത്തിൽപ്പെട്ടത്. 150ഓളം യാത്രക്കാരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ചരക്ക് കപ്പലായ എൽകെ എൽ 3യുമായി കൂട്ടിയിടിച്ചതോടെ ബോട്ട് മുങ്ങിപ്പോകുകയായിരുന്നു. മുൻഷി ഗഞ്ചിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്നു അപകടത്തിൽപ്പെട്ട ബോട്ട്. അപകടമുണ്ടായത് ശ്രദ്ധയിൽപ്പെട്ടതോടെ ചരക്കുകപ്പൽ നിർത്താതെ പോയെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കൾക്ക് ജില്ലാ ഭരണകൂടം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

Related Articles

Check Also
Close
Back to top button