IndiaLatest

ലോകത്ത് കൊവിഡ് മരണസംഖ്യ 40 ലക്ഷം കവിഞ്ഞു

“Manju”

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.20 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 40,42,263 ആയി. പതിനേഴ് കോടി പന്ത്രണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്നലെ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അരലക്ഷത്തിനടുത്ത് കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ് ലക്ഷം പിന്നിട്ടു.5.32 ലക്ഷം പേര്‍ മരിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞദിവസം 42,766 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 3.07 കോടി കടന്നു. നിലവില്‍ 4.55 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളൂ.2.19 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് . ഇതുവരെ 37.21 കോടി ഡോസ് വാക്‌സിനുകള്‍ രാജ്യത്താകെ നല്‍കി.

Related Articles

Back to top button