Latest

സമ്മാനങ്ങള്‍ വിതരണം ചെയ്തു

“Manju”

കുവൈറ്റ്‌ : കുവൈറ്റ്‌ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ റമദാനില്‍ നടത്തിയ ‘റമദാന്‍ ക്വിസ് സീസണ്‍ 3’ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.മണ്ഡലം ആക്ടിംഗ് പ്രസിഡന്റ്‌ യുസുഫ് ആദൂറിന്റെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്ള കടവത്ത് ഉദ്‌ഘാടനം ചെയ്തു. ഒന്നാം സ്ഥാനം നേടിയ സകീര്‍ തായലങ്ങാടിക്കുള്ള ഉപഹാരം ബദര്‍ അല്‍ സമ ജനറല്‍ മാനേജര്‍ റസാക്കും, മാര്‍ക്കറ്റിങ് മാനേജര്‍ പ്രീമയും ചേര്‍ന്നു നല്‍കുകയുണ്ടായി.

Related Articles

Back to top button