KeralaLatest

എം.ജി.യുണിവേഴ്സിറ്റി ഡിഗ്രി പരീക്ഷ മാറ്റി വയ്ക്കണം: ഡീന്‍ കുര്യാക്കോസ് എം.പി

“Manju”

തൊടുപുഴ: കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ നില്‍ക്കുകയും മരണ നിരക്ക് ഉയര്‍ന്ന് വരികയും ചെയ്യുന്ന സാഹചര്യത്തില്‍ എം.ജി. യുണിവേവ്സിറ്റി ഡിഗ്രി പരീക്ഷ ഓഫ് ലൈനായി നടത്തുവാന്‍ തിരുമാനിച്ചിരിക്കുന്നത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളേയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി.

വളരെ അത്യാവശ്യത്തിന് വേണ്ടി മാത്രം ജനങ്ങള്‍ പുറത്തേക്കിറങ്ങുന്ന ഈ ലോക്ക് ഡൌണ്‍ കാലഘട്ടത്തില്‍ – എം. ജി യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം തികച്ചും അപലപനീയമാണെന്നും ഈ തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നും എം.പി. ആവശ്യപ്പെട്ടു.

പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്തുവാനോ അല്ലെങ്കില്‍ പരീക്ഷ തീയതികള്‍ പുനഃക്രമീകരിക്കുവാനോ ഉള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നല്‍കി.

Related Articles

Back to top button