
പോത്തന്‍കോട് : സന്ന്യാസ ദീക്ഷാ വാര്‍ഷികത്തിന്റെ ഏഴാം ദിവസം പുഷ്പസമര്‍പ്പണം ഭക്തിസാന്ദ്രമായി. രാവിലെ 6മണിയുടെ ആരാധനയ്ക്ക് ശേഷം സന്ന്യാസിമാരും സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും, നിയുക്തരായ സന്ന്യാസിനിമാരുടെയും രക്ഷാകര്‍ത്താക്കളുടേയും പുഷ്പസമര്‍പ്പണം ഭക്തിപുരസ്സരം നടന്നു. വൈകിട്ട് സ്പിരിച്ച്വല്‍ സോണ്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 8 മണിക്ക് നടക്കുന്ന സത്സംഗത്തില്‍ ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും.
രത്നഗിരി യൂണിറ്റിലെ ഉല്ലാസ് വി.കെ. അനുഭവം പങ്കിട്ട് സംസാരിക്കും. വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം സീനിയര്‍ കണ്‍വീനര്‍ ശ്യാംകുമാര്‍ എസ് സ്വാഗതം ആശംസിക്കും. വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം സീനിയര്‍ കണ്‍വീനര്‍ അജോ ജോസ് നന്ദി രേഖപ്പെടുത്തും.