IndiaLatest

കൊറോണ; മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് 10 ലക്ഷം

“Manju”

ന്യൂഡൽഹി : കൊറോണയെ തുടർന്ന് രക്ഷിതാക്കളെ നഷ്ടമായ കുട്ടികളെ അനാഥരാക്കാതെ മോദിസർക്കാർ. പ്രധാനമന്ത്രിയുടെ കൊറോണ ദുരുതാശ്വാസ നിധിയായ പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്നും ധനസഹായം നൽകും. 10 ലക്ഷം രൂപ വീതമാണ് രാജ്യത്തെ ഓരോ കുട്ടികൾക്കും നൽകുക. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.

പിഎം കെയേഴ്‌സിന് കീഴിൽ കുട്ടികൾക്കായുള്ള പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തിയാണ് പണം നൽകുക. 23 വയസ്സ് തികഞ്ഞാലാണ് കുട്ടികൾക്ക് 10 ലക്ഷം രൂപ പിൻവലിക്കാൻ ആകുക. 18 വയസ്സ് തികയുന്നവർക്ക് പ്രതിമാസം ധനസഹായവും നൽകും. നിലവിൽ കൊറോണ ബാധിച്ച് രക്ഷിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിന് പുറമേയാണ് കേന്ദ്രത്തിന്റെ സഹായം.

ധനസഹായം നൽകുന്നതിന് പുറമേ കുട്ടികളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കുട്ടികൾക്ക് അവരുടെ സമീപ പ്രദേശങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനം നൽകും. സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ ചിലവ് പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്നും നൽകും. യൂണിഫോം, പുസ്തകങ്ങൾ എന്നിയുടെ ചിലവും സർക്കാർ വഹിക്കും. പ്രൊഫഷണൽ കോഴ്‌സുകൾക്ക് ചേരാനാഗ്രഹിക്കുന്നവരുടെ ഫീസുൾപ്പെടെയുള്ള ചിലവും ദുരിതാശ്വാസ നിധിയിൽ നിന്നും സർക്കാർ നൽകും. ഇതിന് പുറമേ വിവിധ സ്‌കോളർഷിപ്പുകളും വിദ്യാർത്ഥികൾക്കായി രൂപീകരിക്കും.

വിദ്യാഭ്യസത്തിന് പുറമേ ചികിത്സാ ചിലവുകളും ആയുഷ് പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ വഹിക്കും. 18 വയസുവരെ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയും കേന്ദ്രസർക്കാർ നൽകും.

Related Articles

Back to top button