LatestThiruvananthapuram

കെ എസ് ആര്‍ ടി സി ശമ്പള പരിഷ്കരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി

“Manju”

തിരുവനന്തപുരം: സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിന്റെ ചുവടു പിടിച്ച്‌ കെ എസ് ആര്‍ ടി സിയിലും നടപ്പിലാക്കുന്ന ശമ്പള പരിഷ്കരണത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. മാനേജ്‌മെന്റ് തൊഴിലാളികളുമായി ഇന്ന് കരാര്‍ ഒപ്പുവയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

ജീവനക്കാര്‍ക്ക് 2022 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതിയ അനുകൂല്യവും ലഭിക്കും. പുതുക്കിയ ശമ്പള പരിഷ്കരണം സര്‍ക്കാര്‍ ഉത്തരവായി ഇറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ഡിസംബറില്‍ അറിയിച്ചിരുന്നു. കെഎസ്‌ആര്‍ടിസിയില്‍ മാസങ്ങളായി മുടങ്ങിയ ശമ്പള-പെന്‍ഷന്‍ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇടത് സംഘടനകളടക്കം പണിമുടക്കിലേക്ക് നീങ്ങിയിരുന്നു.

Related Articles

Back to top button