IndiaLatest

സൈനികരുടെ കുടുംബത്തിന് സിമന്റ് സൌജന്യമായി നല്‍കും;‍ ശ്രീ സിമന്റ്

“Manju”

ശ്രീജ.എസ്

കൊച്ചി: കഴിഞ്ഞ ഇരുപതുവര്‍ഷത്തിനിടെ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ ഗൃഹനിര്‍മ്മാണത്തിനുള്ള സിമന്റ് മുഴുവന്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയായ പ്രൊജക്റ്റ് നമന് പ്രമുഖ സിമന്റ് നിര്‍മ്മാതാവായ ശ്രീ സിമന്റ് തുടക്കം കുറിച്ചു. കരസേന വെസ്റ്റേണ്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ലെഫ്. ജനറല്‍ അലോക് ക്ലേര്‍ പിവിഎസ്‌എം വിഎസ്‌എം ഉദ്ഘാടനം നിര്‍വഹിച്ചു.

1971-ലെ ബംഗ്ലാദേശ് യുദ്ധ വിജയത്തിന്റെ ഓര്‍മയ്ക്കായി വിജയ് ദിവസമായി ആചരിക്കുന്ന ഡിസംബര്‍ 16-ന് മുന്നോടിയായാണ് കമ്പനി ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. 1999 ജനുവരി 1-നും 2019 ജനുവരി 1-നും ഇടയില്‍ സൈനിക നടപടികള്‍ക്കിടെ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 4000 ചതുരശ്ര അടി വരെ വിസ്തൃതിയുള്ള സ്ഥലത്ത് നിര്‍മ്മിക്കുന്ന വീടിനുള്ള സിമന്റാണ് കമ്പനി നല്‍കുക.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശ്രീ സിമന്റിന്റെ പ്ലാന്റുകളില്‍ എവിടെ നിന്നും ഇവര്‍ക്ക് സിമന്റ് എടുക്കാം. ശ്രീ സിമന്റിന്റെ ഈ പദ്ധതി ഏറെ ശ്ലാഘനീയമാണെന്നും രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇത് മാതൃകയാവുമെന്നും ചടങ്ങില്‍ സംസാരിച്ച ലെഫ്. ജനറല്‍ അലോക് ക്ലേര്‍ പറഞ്ഞു. കേന്ദ്രീയ സൈനിക് ബോര്‍ഡ്, രാജ്യ സൈനിക് ബോര്‍ഡുകള്‍, ജില്ലാ സൈനിക് ബോര്‍ഡുകള്‍, പ്രതിരോധ വകുപ്പ്, കേന്ദ്ര സര്‍ക്കാര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

Related Articles

Back to top button