KeralaLatest

മന്ത്രിമാർ മൂക്ക് മറച്ച് മാസ്ക് ധരിക്കാത്തതിനെതിരെ നോട്ടീസ്

“Manju”

മാവേലിക്കര- മുഖ്യമന്ത്രിയും അരോഗ്യവുപ്പ് മന്ത്രിയും അടക്കമുള്ളവർ മൂക്ക് മറക്കത്തക്ക രീതിയിൽ മാസ്ക് ധരിക്കാത്തതിനെതിരെ പരാതി. ആന്‍റി കറപ്ഷൻ ടീം ഇന്ത്യ എന്ന സംഘനയുടെ ഡയറക്ടർ മവേലിക്കര സ്വദേശി സഞ്ജീവ് രാധാകൃഷ്ണനാണ് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും നോട്ടീസ് അയച്ചിരിക്കുന്നത്.

പത്രസമ്മേളനങ്ങളിലും മറ്റ് പൊതുപരിപാടികളിലും മന്ത്രിമാർ മൂക്ക് മറക്കുന്ന രീതിയിൽ മാസ്ക് ധരിക്കുന്നില്ലെന്നാണ് പരാതി. ജനങ്ങളോട് സഹരിക്കണമെന്ന് പറയുന്ന പ്രധാനപ്പെട്ടവർ തന്നെ നടത്തുന്ന ഈ നിയമലംഘനം തിരുത്തണമെന്നും ഇതുവരെ ചെയ്തിരുന്ന രീതി തെറ്റാണെന്ന് പൊതുജനങ്ങളോട് പത്രസമ്മേളനം നടത്തി പറയുകയും ചെയ്ത തെറ്റിന് മാപ്പ് പറയുകയും വേണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം. ഇത് ഉണ്ടായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button