IndiaKeralaLatest

കോവിഡ് രോഗികളില്‍ വില്ലനായി മാറുന്നത് ന്യുമോണിയ

“Manju”

കൊറോണ വൈറസ് (SARS COV 2 വൈറസ്) മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗമാണ് കോവിഡ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. 2019 ഡിസംബര്‍ 31നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. അതിനാലാണ് കോവിഡ് 19 എന്ന പേര് നല്‍കിയത്. വൈറസ് അടങ്ങിയ സ്രവം വായിലൂടെയും മൂക്കിലൂടെയും പ്രവേശിച്ചാണ് രോഗം ബാധിക്കുന്നത്. കോവിഡ് രോഗം ബാധിക്കുന്നവരില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന അനുബന്ധ രോഗമാണ് ന്യുമോണിയ. കോവിഡിനെ തുടര്‍ന്നുണ്ടാകുന്ന ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയയെക്കുറിച്ച്‌ കൂടുതല്‍ അറിയാം.

എന്താണ് ശ്വാസകോശം?

വായിലൂടെയും മൂക്കിലൂടെയും ശ്വസിക്കുന്ന ഓക്സിജന്‍ എത്തുന്നത് ശ്വാസകോശത്തിലാണ്. മനുഷ്യ ശരീരത്തില്‍ ഒരു ജോഡി ശ്വാസകോശമാണ് ഉള്ളത്. ശ്വാസകോശത്തില്‍ ധാരാളം ആല്‍വിയോളകള്‍ അടങ്ങിയിട്ടുണ്ട്. ഒരു കൂട്ടം ബലൂണുകള്‍ പോലെയാണ് ആല്‍വിയോളകള്‍ കാണപ്പെടുന്നത്. ശ്വസിക്കുമ്ബോള്‍ ഇവ വായു നിറഞ്ഞ് വികസിക്കും. ആല്‍വിയോള ഓക്സിജനെ രക്തത്തിലേക്ക് മാറ്റുന്നു. ഇത് ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും തല മുതല്‍ കാല്‍ വരെ വിതരണം ചെയ്യുന്നു. പകരമായി ഇത് കോശങ്ങളില്‍ നിന്ന് കാര്‍ബണ്‍ ഡി ഓക്സൈഡ് വേര്‍തിരിച്ചെടുക്കുകയും പുറന്തള്ളുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും അതിജീവിക്കാന്‍ ഓക്സിജന്‍ ആവശ്യമാണ്.

എന്താണ് ന്യൂമോണിയ?

രക്തത്തിന് ആവശ്യമായ ഓക്സിജന്‍ നല്‍കാതെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന രോഗമാണ് ന്യുമോണിയ. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കള്‍ മൂലമുണ്ടാകുന്ന അണുബാധ ഇതിന് കാരണമാകും. ന്യുമോണിയ ആല്‍വിയോളിയില്‍ ദ്രാവകം നിറയാന്‍ കാരണമാകും. അതുമൂലം വായുവിന് ഇടമില്ലാതാകും. അതിനാല്‍ രക്തത്തിന് ഓക്സിജന്‍ നല്‍കാനുള്ള അല്‍വിയോളിയുടെ പ്രവര്‍ത്തനം തകരാറിലാകും.

ന്യുമോണിയ ഉണ്ടാകുന്നത് എങ്ങനെ?

സൂക്ഷ്മാണുക്കള്‍ അല്‍വിയോളിയില്‍ പെരുകുമ്ബോള്‍ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥ സൂക്ഷ്മാണുക്കളെ കൊല്ലാന്‍ പോരാടുന്നു. ഇത് മൂലമുണ്ടാകുന്ന വീക്കം ശ്വാസകോശത്തില്‍ ദ്രാവകവും നിര്‍ജീവമായ കോശങ്ങളും വര്‍ദ്ധിപ്പിക്കും. ഇത് ചുമ, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു.

കോവിഡ് ന്യുമോണിയ മറ്റ് ന്യുമോണിയയില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നു?

കൊറോണ വൈറസ് മൂലമുണ്ടാകുന്ന ന്യുമോണിയ മറ്റ് വൈറസുകള്‍, ബാക്ടീരിയകള്‍ അല്ലെങ്കില്‍ ഫംഗസ് എന്നിവ മൂലമുണ്ടാകുന്ന ന്യുമോണിയയെ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. കൃത്യമായ കാരണം കണ്ടെത്താന്‍ ലബോറട്ടറി പരിശോധനകള്‍ ആവശ്യമാണ്. ചില ഗവേഷണങ്ങളില്‍ കൊറോണ വൈറസ് ശ്വാസകോശത്തിന്റെ ചെറിയ ഭാഗങ്ങള്‍ പിടിച്ചെടുക്കുന്നതായി കണ്ടെത്തി. പിന്നീട് ഇത് സ്വന്തം രോഗപ്രതിരോധ കോശങ്ങള്‍ ഉപയോഗിച്ച്‌ ശ്വാസകോശത്തില്‍ പല ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. അണുബാധ പതുക്കെ ശ്വാസകോശത്തിലുടനീളം ബാധിക്കുമ്ബോള്‍ പനി, ചുമ, ശ്വാസതടസം എന്നിവ ഉണ്ടാകുകയും കോവിഡ് രോഗികളില്‍ വൃക്ക, തലച്ചോറ്, ഹൃദയം, മറ്റ് അവയവങ്ങള്‍ എന്നിവയ്ക്ക് നാശമുണ്ടാക്കുകയും ചെയ്യുന്നു.

എല്ലാ കോവിഡ് രോഗികളും ന്യുമോണിയ ബാധിതരാണോ?

60 വയസും അതില്‍ കൂടുതലും പ്രായമുള്ള ആളുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, പ്രമേഹം, അമിതവണ്ണം അല്ലെങ്കില്‍ ക്യാന്‍സര്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് കോവിഡിനെ തുടര്‍ന്നുള്ള ന്യൂമോണിയ ഗുരുതരമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. കൊറോണ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന മിക്കവരും (ഏകദേശം 80%) ആശുപത്രി ചികിത്സ ആവശ്യമില്ലാതെ രോഗത്തില്‍ നിന്ന് കരകയറുന്നു. 15% പേര്‍ ഗുരുതരാവസ്ഥയിലാകുകയും ഓക്സിജന്‍ വേണ്ടി വരികയും ചെയ്യുന്നു. 5% പേര്‍ക്ക് ഗുരുതരാവസ്ഥയിലാകുകയും വെന്റിലേറ്റര്‍ പോലുള്ള തീവ്രപരിചരണം ആവശ്യമായി വരികയും ചെയ്യുന്നു. കൊറോണ ബാധിച്ച്‌ മരിക്കാനുള്ള സാധ്യത കുറവാണെങ്കിലും സമ്മര്‍ദ്ദവും ഉത്കണ്ഠയും ഓക്സിജന്റെ ആവശ്യം പല മടങ്ങ് വര്‍ദ്ധിപ്പിക്കുകയും രോഗതീവ്രത കൂടാനും കാരണമാകുന്നു. അതിനാല്‍, ശാരീരികവും മാനസികവുമായ വിശ്രമം വളരെ അത്യാവശ്യമാണ്.

ശരിയായ ചികിത്സയിലൂടെ എത്ര ദിവസത്തിനുള്ളില്‍ ന്യുമോണിയ കുറയ്ക്കാനാകും?

മറ്റ് ന്യുമോണിയയുമായി താരതമ്യപ്പെടുത്തുമ്ബോള്‍, കോവിഡ് ന്യുമോണിയ പരിഹരിക്കാന്‍ കൂടുതല്‍ സമയം എടുക്കും. ആഴ്ചകളോ മാസങ്ങളോ വരെയെടുക്കും. പൂര്‍ണമായ വീണ്ടെടുക്കലിന് വളരെ കുറച്ച്‌ കേസുകളില്‍ ആറുമാസം വരെ സമയം എടുക്കും. ചില സന്ദര്‍ഭങ്ങളില്‍ ഇത് സ്ഥിരമായ കേടുപാടുകള്‍ വരുത്തുമെങ്കിലും ആവശ്യമായ ഓക്സിജന്‍ സാച്ചുറേഷന്‍ നിലനിര്‍ത്തുന്നതിന് ശ്വാസകോശത്തിന്റെ ബാക്കി ഭാഗങ്ങള്‍ കേടായ പ്രദേശത്തിന്റെ പ്രവര്‍ത്തനം കൂടി ഏറ്റെടുക്കാറുണ്ട്.

Related Articles

Back to top button