EntertainmentLatest

RRR ഇനി ജപ്പാനിലും

“Manju”

ഗാന്ധിനഗര്‍ : രാജമൗലിയുടെ മള്‍ട്ടി-സ്റ്റാറര്‍ ചിത്രം RRR 2022ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ഇപ്പോള്‍ ചിത്രം ജപ്പാനിലെ തിയേറ്ററുകളില്‍ റിലീസിനായി ഒരുങ്ങുകയാണ്. “RRR സിനിമ ജപ്പാനില്‍ 2022 ഒക്‌ടോബര്‍ 21ന് റിലീസ് ചെയ്യുന്നുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്,” ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2022 മാര്‍ച്ചില്‍ റിലീസ് ചെയ്ത പാന്‍-ഇന്ത്യ ചിത്രം സകല റെക്കോര്‍ഡുകളും തകര്‍ത്ത് ആഗോള ബോക്‌സ് ഓഫീസില്‍ 1,000 കോടിയിലധികം കളക്ഷന്‍ നേടി. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കൂടാതെ, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ശ്രേയ ശരണ്‍, ഒലീവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

RRR 1920കളുടെ പശ്ചാത്തലത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനികളെ അടിസ്ഥാനമാക്കിയുള്ള സാങ്കല്‍പ്പിക കഥയാണ് ചിത്രം. അല്ലൂരി സീതാരാമരാജു (രാം ചരണ്‍), കോമരം ഭീം (ജൂനിയര്‍ എന്‍ടിആര്‍) എന്നിവരാണ് നായകന്മാര്‍. കഥാഗതി, ചിത്രീകരണം മുതല്‍ പാട്ടുകള്‍ വരെ, സിനിമയെക്കുറിച്ചുള്ള എല്ലാ ഘടകങ്ങളും വലിയ തോതില്‍ പ്രതീക്ഷ നല്‍കുന്ന കാര്യമായിരുന്നു. ഇന്ത്യന്‍ പ്രേക്ഷകരില്‍ നിന്നും സെലിബ്രിറ്റികളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കൂടാതെ ആഗോള സെലിബ്രിറ്റികളും ചിത്രത്തെ പ്രശംസിച്ചു.

ഹോളിവുഡ് ചിത്രം ഡോക്ടര്‍ സ്‌ട്രേഞ്ച് സംവിധായകന്‍ സ്‌കോട്ട് ഡെറിക്‌സണ്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ കുടുംബത്തോടൊപ്പം സിനിമ കാണുകയും പ്രശംസകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Related Articles

Back to top button