IndiaKeralaLatest

കൊവിഡ് കവര്‍ന്നത്‌ 123 നഴ്സുമാരുടെ ജീവൻ

“Manju”

ഡല്‍ഹി; രാജ്യത്ത് കൊവിഡ് കവര്‍ന്നത്‌ 11 മലയാളികൾ അടക്കം 123 നഴ്സുമാരുടെ ജീവൻ. യുപിയിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഗുണനിലവാരമില്ലാത്ത പി പി ഇ കിറ്റും പ്രതികൂലമായ തൊഴിൽ സാഹചര്യങ്ങളുമാണ് ആദ്യ തരംഗത്തിൽ ഭൂരിഭാഗം പേരുടെയും മരണത്തിന് വഴിവെച്ചത്. വൈറസിന്റെ രൂപമാറ്റം രണ്ടാം തരംഗത്തിൽ വില്ലനായി.
പുണെ സസൂൺ ആശുപതിയിലെ അനിത റാത്തോഡാണ് കോവിഡ് ബാധിച്ച് മരിച്ച ആദ്യ നഴ്സ്. കഴിഞ്ഞ വർഷം മെയിലായിരുന്നു അനിതയുടെ മരണം.
ഇതിന് പിന്നാലെ ആശുപത്രികൾ അംഗീകരിച്ചതും നിരാകരിച്ചതുമായ നിരവധി കോവിഡ് മരണങ്ങൾ നഴ്സുമാർക്കിടയിൽ ഉണ്ടായി. ആദ്യതരംഗം നീണ്ടു നിന്ന 8 മാസത്തിനിടെ 62 നഴ്സുമാരും രണ്ടാം തരംഗത്തിൽ രണ്ടര മാസത്തിനിടെ 61 നഴ്സുമാരും മരണത്തിന് കീഴടങ്ങി
പ്രതിരോധ ഉപകരണങ്ങളുടെ കുറവും ജോലി ക്രമീകരണത്തിലെ അപാകതയും സമൂഹ വ്യാപനവും മരണ സംഖ്യ ഉയരാൻ ഇടയാക്കിയതായാണ് വിലയിരുത്തൽ. ഡൽഹിയിൽ ജീവൻ നഷ്ടമായ 10 പേരിൽ ഒരാളും ആലപ്പുഴ ചെന്നിത്തല സ്വദേശിയുമായ ഷീബ സന്തോഷ് ഗർഭിണിയായിരുന്നു.

Related Articles

Back to top button