IndiaLatest

രാമക്ഷേത്രത്തിന്റെ ചുവരുകളുടെ നിര്‍മ്മാണം ഈ വര്‍ഷം അവസാനം

“Manju”

ലക്നൗ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ചുവരുകളുടെ നിര്‍മ്മാണം ഈ വര്‍ഷം അവസാനം ആരംഭിക്കും. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ ചുവരുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുമെന്ന് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.നിലവില്‍ ക്ഷേത്രത്തിന്റെ അടിത്തറയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.50 അടി താഴ്ചയിലും, 400 അടി നീളത്തിലും, 300 അടി വീതിയിലുമാണ് അടിത്തറ നിര്‍മ്മിക്കുന്നത്. മാര്‍ച്ച്‌ 15 മുതലാണ് അടിത്തറയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മിര്‍സാപുരില്‍ നിന്നുള്ള റോസ് നിറത്തിലുള്ള കല്ലുകള്‍ കൊണ്ടായിരിക്കും മതിലിന്റെ അടി ഭാഗം നിര്‍മ്മിക്കുക. കല്ലുകള്‍ നിര്‍മ്മാണത്തിനായി പരുവപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും ട്രസ്റ്റ് വ്യക്തമാക്കി.

Related Articles

Back to top button