Latest

ഓപ്പണ്‍ സ്‌കൂള്‍ പ്ലസ് ടു പരീക്ഷ റദ്ദാക്കി

“Manju”

കൊവിഡ് വ്യാപനം കണക്കിലെടുത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ്(NIOS) പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. സിബിഎസ്‌ഇ, സിഐഎസ്സിഇ പരീക്ഷകള്‍ നേരത്തെ സമാന രീതിയില്‍ കൊവിഡ് ഭീതി കണക്കിലെടുത്ത് റദ്ദാക്കിയിരുന്നു. ഓപ്പണ്‍ സ്‍കൂള്‍ ജൂണില്‍ നടത്താനിരുന്ന തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളാണ് റദ്ദാക്കിയത്.

മൂല്യനിര്‍ണയത്തിനായി പ്രത്യേക മാനദണ്ഡം തയാറാക്കുമെന്ന് എന്‍ഐഒഎസ് പ്രസ്താവനയില്‍ അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ പത്താം ക്ലാസ് പരീക്ഷയും എന്‍ഐഒഎസ് മാറ്റിവച്ചിരുന്നു. സിബിഎസ്‌ഇ പരീക്ഷ മാറ്റിയതിനെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളും പ്ലസ് ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതേസമയം കേരളത്തില്‍ നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയം ഈ മാസം ആരംഭിക്കും.

Related Articles

Back to top button