KeralaLatest

ട്രോളിംഗ് നിരോധനം; മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്നു. ജൂലായ് 31 അര്‍ധരാത്രി വരെയാണ് ട്രോളിംഗ് നിരോധനം. കോവിഡ് പ്രതിസന്ധിക്കിടെ ട്രോളിംഗ് നിരോധനം കൂടി വന്നതോടെ കൂടുതല്‍ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍.

ലോക്ക് ഡൗണ്‍ കാരണം ഒരു മാസമായി ജോലിയില്ലാതെ ദുരിതത്തിലായിരുന്നു മത്സ്യതൊഴിലാളികള്‍. അതിന് മുമ്ബ് 3 മാസം കടലില്‍ മത്സ്യലഭ്യത തീരെകുറവും. ട്രോളിങ് നിരോധന കാലത്താണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. നിരോധനത്തിന് മുമ്ബുള്ള ഒരു മാസത്തെ വരുമാനം കൊണ്ടാണ് ഇത് ചെയ്യാറ്. എന്നാല്‍, നാല് മാസമായി വരുമാനം ഇല്ലാത്തതിനാല്‍ പണികള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. വായ്പാ തിരിച്ചടവുകള്‍ പോലും മുടങ്ങിയ നിലയിലാണെന്നും തൊഴിലാളികള്‍ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. ലോക്ക്ഡൗണ്‍ ദുരിതത്തിലും ഇന്ധന വിലവര്‍ദ്ധനവിലും ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായമാണ് ഏക പ്രതീക്ഷ.

Related Articles

Back to top button