IndiaLatest

വിമാന സര്‍വീസ് കമ്പനിയായ എയര്‍ വര്‍ക്ക്സിനെ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

“Manju”

വിമാനങ്ങളുടെ സര്‍വീസും റിപെയറും നടത്തുന്ന എയര്‍ വര്‍ക്ക്സിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. ഈ മേഖലയിലെ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് എയര്‍ വര്‍ക്ക്സ്. ഏകദേശം 400 കോടി രൂപ മൂല്യമുള്ള കമ്പനിയാണ് എയര്‍വര്‍ക്സ്. അദാനി ഡിഫന്‍സ് ആന്‍ഡ് ഏയ്‌റോസ്‌പേസിന് കീഴിലാണ് ഏറ്റെടുക്കല്‍.

1951-ല്‍ പി.എസ്.മേനോനും ബിജി മേനോനും ചേര്‍ന്നാണ് എയര്‍ വര്‍ക്ക്സ് സ്ഥാപിച്ചത്. മുംബൈ, കൊച്ചി, ഹൊസൂര്‍ എന്നിവിടങ്ങളിലെ ഹാംഗറുകള്‍ ഉള്‍പ്പെടെ 27 നഗരങ്ങളില്‍ എയര്‍വര്‍ക്ക്സിന്റെ സാന്നിധ്യമുണ്ട്. അദാനി ഏറ്റെടുക്കുന്നതോടെ സ്ഥാപകരുടേതടക്കം ആറ് നിക്ഷേപങ്ങള്‍ കമ്പനിയില്‍ നിന്ന് പിന്‍വാങ്ങും. 1947 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യാമെര്‍ ഏവിയേഷന്‍ രാജ്യത്തെ ആദ്യത്തെ സ്വകാര്യ മേഖലയിലെ എംആര്‍ഒ ആണ്.

പ്രതിരോധ, സിവിലിയന്‍ എയ്റോസ്പേസ് മേഖലകളില്‍ രാജ്യത്ത് വലിയ അവസരങ്ങളുണ്ട്. 2030 ഓടെ രാജ്യത്തെ എംആര്‍ഒ മേഖല 1.7 ബില്യണ്‍ ഡോളറില്‍ നിന്ന് 5 ബില്യണ്‍ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പിന് എയര്‍ലൈന്‍, ബിസിനസ് ജെറ്റ്, ഡിഫന്‍സ് എംആര്‍ഒ മേഖലകളില്‍ സാന്നിധ്യമുണ്ടാകാന്‍ ഏറ്റെടുക്കല്‍ സഹായിക്കും.

Related Articles

Back to top button