IndiaLatest

2022 ഡിസംബറോടെ എല്ലാ വാഗണുകളിലും റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ ടാഗുകൾ ഘടിപ്പിക്കുമെന്നു ഇന്ത്യൻ റെയിൽ‌വേ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

എല്ലാ വാഗണുകളിലും റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ ടാഗുകൾ (ആർ‌.എഫ്‌.ഐ.ഡി.) ഘടിപ്പിക്കുന്ന പ്രക്രിയ ഇന്ത്യൻ റെയിൽ‌വേ 2022 ഡിസംബറോടെ പൂർത്തിയാക്കും. വാഗണുകൾ ട്രാക്കുചെയ്യുന്നതിന് ഈ ടാഗുകൾ ഉപയോഗിക്കും.

ഇതിനോടകം 23,000 വാഗണുകളിൽ ആർ.‌എഫ്.ഐ‌.ഡി. പദ്ധതിയുടെ കീഴിൽ റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ ടാഗുകൾ ഘടിപ്പിച്ചു കഴിഞ്ഞു.

നിലവിൽ ഇത്തരം വിവരങ്ങൾ മനുഷ്യ പ്രയത്നം ഉപയോഗിച്ചാണ് റെയിൽ‌വേ പരിപാലിക്കുന്നത്. ഇത് മൂലം പിശകുകൾ പറ്റാനുള്ള സാധ്യത ഏറെയാണ്. കോച്ചുകൾ, ലോക്കോമോട്ടീവുകൾ, വാഗണുകൾ എന്നിവയുടെ കൃത്യമായ സ്ഥാനം അറിയാൻ ആർ.‌എഫ്.ഐ‌.ഡി. ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.

റോളിംഗ് സ്റ്റോക്കിൽ ആർ.‌എഫ്.ഐ‌.ഡി. ടാഗ് ഘടിപ്പിക്കുന്നതിനോടൊപ്പം ട്രാക്ക് സൈഡ് റീഡറുകൾ സ്റ്റേഷനുകളിലും പ്രധാന പോയിന്റുകളിലും ഘടിപ്പിച്ച് രണ്ട് മീറ്റർ അകലെ നിന്ന് ടാഗിലൂടെ വിവരം മനസ്സിലാക്കാനും, ഒരു നെറ്റ്വർക്കിലൂടെ ഏതു വാഗൺ ആണെന്ന കാര്യം കേന്ദ്ര കമ്പ്യൂട്ടറിലേക്ക് കൈമാറാനും സാധിക്കും. ഈ രീതിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓരോ വാഗണും തിരിച്ചറിയാനും അതിനെ ട്രാക്കുചെയ്യാനും കഴിയും.

Related Articles

Back to top button