Uncategorized

കോവിഡിന്റെ ഡെല്‍റ്റ വകഭേദം; കേള്‍വി നഷ്ടപ്പെടല്‍, രക്തം കട്ടപിടിക്കൽ, ഗാന്‍ഗ്രീന്‍ ലക്ഷണങ്ങളും

“Manju”

എന്താണ് വകഭേദം വന്ന കോവിഡ് 19 വൈറസുകള്‍? ഇവ രോഗവ്യാപനം കൂട്ടുമോ? സമഗ്ര വിവരങ്ങള്‍ അറിയാം | Health| Covid19| Corona Virus
ഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരിയാകാമെന്ന് വിദഗ്ധര്‍. കേള്‍വി നഷ്ടപ്പെടല്‍, ഞരമ്പില്‍ രക്തം കട്ടപിടിച്ചതിന് പിന്നാലെ അവയവത്തിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാകുന്ന രോഗാവസ്ഥയായ ഗാന്‍ഗ്രീന്‍ എന്നി ലക്ഷണങ്ങളും രോഗികളില്‍ കണ്ടുവരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.
ഡെല്‍റ്റ വകഭേദം ബാധിച്ച രോഗികളിലാണ് ഈ ലക്ഷണങ്ങള്‍ കണ്ടുവരുന്നതെന്ന് എന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നേരത്തെ പനി, ചുമ, തൊണ്ടവേദന, തുടങ്ങിയ ലക്ഷണങ്ങളാണ് കോവിഡ് രോഗികളില്‍ പൊതുവായി കാണുന്നത്. എന്നാല്‍ കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പുതിയ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്.
കഴിഞ്ഞദിവസം നഖങ്ങളില്‍ കണ്ടുവരുന്ന നിറവ്യത്യാസം കോവിഡിന്റെ ലക്ഷണമാകാമെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേള്‍വിക്കുറവ്, വയറുസംബന്ധമായ അസ്വസ്ഥതകള്‍, ഗാന്‍ഗ്രീന്‍ എന്നിവ കോവിഡിന്റെ ലക്ഷണങ്ങളാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Related Articles

Back to top button