IndiaLatest

കോവിഡ് ബാധിതരെ പരിചരിക്കാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധി

“Manju”

ന്യൂഡല്‍ഹി : കോവിഡ് ബാധിതരായ മാതാപിതാക്കളെ പരിചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി പ്രത്യേക അവധി ലഭിക്കും. പഴ്സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍ മന്ത്രാലമാണ് അധിക അവധി അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.ജീവനക്കാര്‍ക്ക് 15 ദിവസത്തെ കാഷ്വല്‍ അവധിയാണ് കേന്ദ്ര സര്‍ക്കാര്‍ അധികമായി അനുവദിച്ചത്. തങ്ങളെ ആശ്രയിച്ചു കഴിയുന്ന ഉറ്റവരെ പരിചരിക്കാനും ജീവനക്കാര്‍ക്ക് അവധി എടുക്കാം.കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന മാതാപിതാക്കളെയോ, ഉറ്റവരെയോ പരിചരിക്കാന്‍ 15 ദിവസത്തെ അധിക അവധി അനുവദിക്കും. വ്യക്തമായ കാരണങ്ങളുള്ളവര്‍ക്ക് 15 ദിവസത്തിന് ശേഷവും കൂടുതല്‍ അവധി അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Related Articles

Back to top button