IndiaKeralaLatest

‘പ്രിയപ്പെട്ടവരുടെ ആരോഗ്യത്തേക്കാള്‍ വലുതല്ല മറ്റൊന്നും’: മിസ് യൂണിവേഴ്സ് വേദിയില്‍ ആഡ്‌ലിന്‍

“Manju”

ഫ്ലോറിഡ: മിസ് യൂണിവേഴ്സ് വേദിയില്‍ കയ്യടി നേടി ഇന്ത്യയുടെ സ്വന്തം ആഡ്‌ലിന്‍ കാസ്റ്റെലിനോ. ചോദ്യോത്തര റൗന്‍ഡിലെ മികച്ച പ്രകടനം കാഴ്ച വെച്ചാണ് ആഡ്‌ലിന്‍ കാണികളുടെ കയ്യടി നേടിയത്.

സാമ്പത്തിക മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമെന്നതിനാല്‍ കോവിഡ് കാലത്ത് രാജ്യങ്ങള്‍ ലോക്ഡൗണ്‍ ചെയ്യേണ്ടതുണ്ടോ എന്നതായിരുന്നു ആഡ്‌ലിന്‍ നേരിട്ട ചോദ്യം. ‘ഇന്ത്യയില്‍നിന്നും വരുന്ന ഒരാള്‍ എന്ന നിലയില്‍, ഇന്ത്യയില്‍ സംഭവിക്കുന്നതിന് സാക്ഷിയായ ഒരാള്‍ എന്ന നിലയില്‍, ഞാന്‍ മനസ്സിലാക്കിയ വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. പ്രിയപ്പെട്ടവരുടെ ആരോഗ്യത്തേക്കാള്‍ വലുതല്ല മറ്റൊന്നും എന്നാണ് അത്’- ആഡ്‌ലിന്‍ മറുപടി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം, സമരം ചെയ്യാനുള്ള അവകാശം എന്നിവയെക്കുറിച്ചുള്ള ആഡ്‌ലിന്‍റെ അഭിപ്രായം വ്യക്തമാക്കാനും വിധി കര്‍ത്താക്കള്‍ ആവശ്യപ്പെട്ടു. സമരം ചെയ്യാനുള്ള അവകാശം സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അനീതിക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ അവസരമൊരുക്കും എന്നായിരുന്നു ആഡ്‌ലിന്‍റെ മറുപടി.

മെക്സികന്‍ സുന്ദരി ആന്‍ഡ്രിയ മെസ ആണ് മിസ് യൂണിവേഴ്സ് മത്സരത്തില്‍ കിരീടം ചൂടിയത്. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണറപ്പും പെറുവില്‍ നിന്നുള്ള ജാനിക് മാസെറ്റ സെകന്‍ഡ് റണറപ്പുമായി. മത്സരത്തില്‍ നാലാം സ്ഥാനമാണ് കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയായ 22കാരി ആഡ്‌ലിന്‍ കരസ്ഥമാക്കിയത്.

Related Articles

Back to top button