വി എം സുരേഷ് കുമാർ
വടകര : വാണിമേലിൽ യുവതിയെ ഭർത്തൃസഹോദരൻ മർദിച്ചതായി യുവതിയുടെ പരാതി. സംഭവത്തിൽ അച്ചാറുകണ്ടി സുബൈറിന്റെ പേരിൽ വളയം പോലീസ് കേസെടുത്തു. അച്ചാറുകണ്ടി ഷഹാനയുടെ പരാതിയിലാണ് കേസെടുത്തത്.
വീട്ടിൽ അതിക്രമിച്ചുകയറി സ്റ്റെബിലൈസർകൊണ്ട് തലയ്ക്കടിച്ചെന്നാണ് പരാതി. പരിക്കേറ്റ ഷഹാന നാദാപുരം താലൂക്കാശുപത്രിയിൽ ചികിത്സതേടി.