KeralaLatest

ജനപങ്കാളിത്തത്തിലൊരുങ്ങുന്ന ‘ സിനിമ വാഗൺ ട്രാജഡി ദ ബ്ലാക്ക് ഹിസ്റ്ററി ‘ യുടെ ക്രൗഡ് ഫണ്ടിങ്ങ് നാളെ തുടക്കം

“Manju”

പി.വി.എസ്

മലപ്പുറം :പ്രേക്ഷക പങ്കാളിത്തത്തോടെ ഒരുങ്ങുന്ന മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ക്രൗഡ് ഫണ്ടിംഗ് സിനിമയായ , സ്വാതന്ത്യ സമര ചരിത്രം പറയുന്ന ‘ വാഗൺ ട്രാജഡി ദ ബ്ലാക്ക് ഹിസ്റ്ററി ‘ യുടെ ക്രൗഡ് ഫണ്ടിംഗിന് നാളെ തുടക്കം കുറിക്കും . പ്രമുഖ ഗാന്ധിയനും , മുൻ എം.പി.യും , എം.എൽ.എ.യും , സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ട്രസ്റ്റ് ചെയർമാനുമായ സി.ഹരിദാസിൽ നിന്നും റിവാർഡ് ക്രൗഡ് ഫണ്ടിംഗ് ആദ്യ ഗഡു ചിത്രത്തിന്റെ രചയിതാവും , സംവിധായകനുമായ റജി നായർ ഏറ്റുവാങ്ങി കൊണ്ടാണ് ഉദ്ഘാടനം കുറിക്കുന്നത്.
മധു അമ്പാട്ട് കാമറ നിർവ്വഹിക്കുന്ന ചിത്രത്തിൽ ദേശീയ തലത്തിൽ ശ്രദ്ധേയരായ പ്രമുഖ സാങ്കേതിക വിദഗ്ദരും , രാജ്യത്തിനകത്തും പുറത്തുമുള്ള പ്രസ്ത താരങ്ങളും അണി നിരക്കുന്നുണ്ട്. .

മമ്മൂട്ടി ചിത്രമായ ‘പട്ടാളം’ , പൃഥ്വിരാജ് , ഇന്ദ്രജിത് ചിത്രമായ ‘ഒരുവൻ ‘ എന്നിവയുടെ തിരക്കഥാകൃത്തും , ശാരദ മുഖ്യവേഷത്തിലെത്തിയ ‘ .കലികാലം ‘ , ‘അറം’ സിനിമകളുടെ സംവിധായകനുമായ റജിനായരുടെ ആദ്യ ചരിത്ര സിനിമയാണ് ‘വാഗൺ ട്രാജഡി ‘ .
1921 കാലഘട്ടത്തിലെ മലബാറിലെ സ്വാതന്ത്ര്യ സമര ചരിത്രം പറയുന്ന സിനിമകൾക്കെതിരെ വിവാദമുയർന്നത് . പ്രതിസന്ധിയിലാക്കിയതോടെയാണ് സിനിമ പ്രേക്ഷക പങ്കാളിത്തത്തോടെ നിർമ്മാണം എന്നതിലേക്ക് തിരിഞ്ഞതെന്ന് റജി നായർ പറഞ്ഞു. 12 കോടിയിലേറെ ചിലവു വരുന്ന സിനിമയുടെ ബജറ്റ് 25000 രൂപ വച്ച് അയ്യായിരം പേർ നൽകിയാൽ തന്നെ സമാഹരിക്കുവാനാകുമെന്നാണ് പ്രതീക്ഷയെന്നും, ഫാസിസ്റ്റ് ശക്തികളുടെ ചരിത്ര നിഷേധത്തിനെതിരെയുള്ള കല കൊണ്ടുള്ള പോരാട്ടമായ സിനിമക്ക് എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു . ബ്രിട്ടീഷ് ക്രൂരതയുടെ മറക്കാനാകാത്ത അധ്യായമായ ‘വാഗൺ ട്രാജഡി’ ക്ക് അടുത്ത വഷം നവംബറിലാണ് നൂറാണ്ട് തികയുന്നത്. അതിന് മുൻപായി തന്നെ സിനിമ പ്രേക്ഷകരിലേക്കെത്തിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

 

Related Articles

Back to top button