KeralaLatest

സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കും

“Manju”

resolution against the CAG was introduced in the Assembly സിഎജിക്കെതിരായ  പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

ശ്രീജ.എസ്

തിരുവനന്തപുരം: . സിഎജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രമേയത്തില്‍ പറയുന്നു.
കിഫ്ബിക്ക് എതിരായ റിപ്പോര്‍ട്ട് വഴി സിഎജി സംസ്ഥാന സര്‍ക്കാരിന് മേല്‍ അനാവശ്യമായി കടന്നുകയറുന്നുവെന്ന വിമര്‍ശനം ഉന്നയിക്കും. ചട്ടം 118 പ്രകാരമായിരിക്കും പ്രമേയം അവതരിപ്പിക്കുക. സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാതെ റിപ്പോര്‍ട്ടില്‍ കൂട്ടിചേര്‍ക്കല്‍ നടത്തിയെന്നാണ് വിമര്‍ശനം. റിപ്പോര്‍ട്ടിലെ മൂന്ന് പേജുകള്‍ നിരാകരിക്കാന്‍ ആവശ്യപ്പെടും.

കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച്‌ വ്യക്തമായ ധാരണയില്ലാതെയും തയ്യാറാക്കിയതാണെന്ന് പ്രമേയത്തില്‍ പറയുന്നു. അതിനാല്‍ തന്നെ ഇത് രാഷ്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണല്‍ സമീപനത്തിന്റേയും ലംഘനമാണെന്ന് മുഖ്യമന്ത്രി അവതരിപ്പിക്കാന്‍ പോകുന്ന പ്രമേയത്തില്‍ പറയുന്നു. ഈ സഭയുടെ ഉത്കണ്ഠ സിഎജിയെ പ്രമേയത്തിലൂടെ അറിയിക്കുന്നു എന്നും ഇതില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button