KeralaLatest

പാലക്കാട്​-കോഴിക്കോട്​ റൂട്ടില്‍ ബസുകള്‍ വ്യാഴാഴ്ച​ മുതല്‍

“Manju”

പാലക്കാട്​: കെ.എസ്​.ആര്‍.ടി.സി വ്യാഴാഴ്​ച മുതല്‍ പാലക്കാട്​-കോഴി​ക്കോട്​ റൂട്ടില്‍ രണ്ട്​ ടൗണ്‍ ടു ടൗണ്‍ സര്‍വിസ്​ ആരംഭിക്കും. രാവിലെ എട്ടിന്​ പാലക്കാടുനിന്നും പുറപ്പെടുന്ന ഒരു ബസ്​, വൈകീട്ട്​ 3.30ന്​ കോഴിക്കോടുനിന്നും മടങ്ങും. രാവിലെ എട്ടിന്​ കോഴിക്കോടുനിന്നും പുറപ്പെടുന്ന രണ്ടാ​മത്തെ ബസ്​ വൈകീട്ട്​ മൂന്നിന്​ പാലക്കാടുനിന്നും മടങ്ങും.ബുധനാഴ്​ച ആ​രംഭിച്ച എറണാകുളം, കോട്ടയം, തിരുവനന്തപുരം സര്‍വിസുകള്‍ തുടരുമെന്ന്​ അധികൃതര്‍ അറിയിച്ചു. എറണാകുളം ബസ്​ രാവിലെ 5.45ന്​ ചിറ്റൂര്‍ സബ്​ ഡിപ്പോയില്‍നിന്നും പുതുനഗരം വഴി 6.30ന്​ പാലക്കാട്​ എത്തി പുറപ്പെടും. ഉച്ചക്ക്​ 12ന്​ എറണാകുളത്തുനിന്നും മടങ്ങും. കോട്ടയം ബസ്​ രാവിലെ ആറിന്​ പാലക്കാട്​ ഡിപ്പോയില്‍നിന്നും പുറപ്പെടും. ഉച്ചക്ക്​ ഒരു മണിക്ക്​ കോട്ടയത്തുനിന്നും മടക്കം. തിരുവനന്തപുരം ബസ്​ രാവിലെ എട്ടിന്​ പാലക്കാട്​ ഡി​േ​പ്പായില്‍നിന്നും പുറപ്പെടും. ആലപ്പുഴ വഴിയാണ്​ സര്‍വിസ്​. ബസ്​ ​തൊട്ടടുത്ത ദിവസം രാവിലെ എട്ടിന്​ പാലക്കാട്ടുകാ​ർക്ക്​ തിരിച്ചുപോരും.സമ്പൂര്‍ണ്ണ ലോക്​ഡൗണ്‍ പ്രഖ്യാപിച്ച 12, 13 തിയതികളില്‍ സര്‍വിസ്​ ഉണ്ടായിരിക്കില്ല

Related Articles

Back to top button