InternationalLatest

വേള്‍ഡ്സിന്റെ വെബ് പതിപ്പ് എത്തുന്നു

“Manju”

മെറ്റയുടെ (ഫേസ്ബുക്ക്) സോഷ്യല്‍ മെറ്റാവേഴ്സ് പ്ലാറ്റ്ഫോം ഹൊറിസോണ്‍ വേള്‍ഡ്സിന്റെ വെബ്സൈെറ്റ് പതിപ്പും പുറത്തിറങ്ങും.നിലവില്‍ മെറ്റയുടെ ഉപകമ്പനി ഒക്കലസിന്റെ ക്വസ്റ്റ് വിആര്‍ ഉപയോ​ഗിച്ച്‌ മാത്രമെ ഹൊറിസോണ്‍ വേള്‍ഡ്സ് ഉപയോ​ഗിക്കാന്‍ സാധിക്കു. വെബ് പതിപ്പ് എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് വലിയ സ്ക്രീനില്‍ ഹൊറിസോണ്‍ വേള്‍ഡ്സ് അനുഭവം സാധ്യമാവും.

ഹൊറിസോണ്‍ വെബ് പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്ബനി പുറത്തു വിട്ടിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ സ്മാര്‍ട്ട് ഫോണുകളിലും ​ഗെയിം കണ്‍സോളുകളിലും ഹോറിസോണ്‍ അവതരിപ്പിക്കാന്‍ മെറ്റ തയ്യാറെടുക്കുകയാണ്.

ഹൊറിസോണ്‍ വേള്‍ഡ്സില്‍ നിന്ന് ക്രിയേറ്റര്‍മാര്‍ നേടുന്ന വരുമാനത്തിന്റെ 47.5 ശതമാനം ഫീസ് ഇനത്തില്‍ മെറ്റ ഈടാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വെബ് പതിപ്പില്‍ നിന്ന് ഇത് 25% ആയി കുറയും.

വലിയ തോതില്‍ ഫീസ് ഈടാക്കാനുള്ള മെറ്റയുടെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ആപ്പിള്‍ സ്റ്റോറിലൂടെയുള്ള വാങ്ങലുകള്‍ക്ക് 30 % ഫീസ് ഈടാക്കുന്നതിനെതിരെ നേരത്തെ മെറ്റ രം​ഗത്ത് വന്നിരുന്നു.
ഹൊറിസോണ്‍ വേള്‍ഡില്‍ വിര്‍ച്വല്‍ സാധനങ്ങളുടെ വില്‍പ്പന നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആണ് മെറ്റ നടത്തുന്നത്. യുഎസ്, യുകെ എന്നീ രാജ്യങ്ങളിലെ 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് സേവനം ഉപയോ​ഗിക്കാന്‍ സാധിക്കുക. ക്ഷണാടിസ്ഥാനത്തിലാണ്.

2021 ഡിസംബറിലാണ് ഹൊറിസോണ്‍ വേള്‍ഡ്സ് ഔദ്യോ​ഗികമായി ഉപഭോക്താക്കളിലേക്ക് എത്തിയത്. ​ഗെയിമിം​ഗ് മുതല്‍ മെറ്റാവേഴ്സിലൂടെയുള്ള പരസ്പരമുള്ള ഇടപെടലുകള്‍ വരെ സാധ്യമാക്കുന്ന ഭാവിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയാണ് ഹൊറിസോണ്‍ വേള്‍ഡ്സ് വിലയിരുത്തപ്പെടുന്നത്.

Related Articles

Check Also
Close
Back to top button