IndiaLatest

ട്രെയിനുകളില്‍ ഇനിമുതൽ കൂടുതല്‍ സൗകര്യവും സുരക്ഷയും

“Manju”

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാ​ഗമായി ട്രെയിനുകളില്‍ കൂടുതല്‍ സൗകര്യവും സുരക്ഷയും ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേയ്ക്ക് 5 ജി സ്‌പെക്‌ട്രം അനുവദിക്കാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

പുതിയ സ്‌പെക്‌ട്രം ഉപയോഗിച്ച്‌ പാതകളില്‍ മൊബൈല്‍ ട്രെയിന്‍ റേഡിയോ കമ്മ്യൂണിക്കേഷനിലൂടെ ആശയവിനിമയം സാധ്യമാക്കാനാണ് പദ്ധതി . പദ്ധതിക്കായി ഏകദേശം 25,000 കോടി രൂപയിലേറെ ചെലവ് വരും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ള പദ്ധതി പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം.

Related Articles

Back to top button