KeralaLatest

ഡിജിറ്റല്‍ വിദ്യാഭ്യാസം: രക്ഷിതാക്കള്‍ മുന്നറിയിപ്പുമായി കേരള പൊലീസ്

“Manju”

തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഒരു സുപ്രധാന മുന്നറിയിപ്പുമായി കേരള പോലീസ്. ഓണ്‍ലൈനില്‍ കുട്ടികള്‍ക്ക് കാണാന്‍ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം ക്രമീകരണങ്ങളാണ് Parental Control Settings. കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ കാണാന്‍ പാടില്ലാത്തതായ കാര്യങ്ങളില്‍ നിന്ന് അവര്‍ക്ക് പരിരക്ഷ ഉറപ്പാക്കാന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കുന്നു. അതുകൊണ്ട് രക്ഷിതാക്കള്‍ ഈ സംവിധാനം തീര്‍ച്ചയായും ഉപയോഗപ്പെടുത്തണമെന്നാണ് കേരള പോലീസിന്റെ നിര്‍ദ്ദേശം.

കൊവിഡിനെ തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ കുട്ടികളിലെ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിനും കൂടുതല്‍ അറിവ് നേടുന്നതിനുമെല്ലാമുളള അവസരം ഉണ്ടെങ്കിലും സൈബര്‍ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങളും ഏറെയാണ്. അവ ചിലപ്പോള്‍ കുട്ടികളുടെ മുമ്പോട്ടുളള ജീവിതത്തെ തന്നെ സാരമായി ബാധിച്ചുവെന്നും വരാം.

സൈബര്‍ ഇടങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ കുട്ടികള്‍ പരാതിപ്പെട്ടാല്‍ അത് നിസാരമായി കാണാതെ കുട്ടികള്‍ക്ക് വേണ്ട മാനസിക പിന്തുണയും സുരക്ഷിതത്വബോധവും കൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. വീടുകള്‍ക്കുള്ളിലെ പൊതു ഇടങ്ങളില്‍ തന്നെ അവര്‍ക്ക് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുക. എന്തും രക്ഷിതാക്കളോട് തുറന്നു പറയാന്‍ കുട്ടികളെ പ്രാപ്തരാക്കുക. സര്‍ക്കാരിന്റെയും, പോലീസിന്റെയും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുക.

Related Articles

Back to top button