IndiaLatest

ജമ്മുകശ്മീരില്‍ മൂന്ന് ഭീകരർ പിടിയില്‍

“Manju”

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പുല്‍വാമയില്‍ മൂന്ന് ഭീകരര്‍ പിടിയില്‍. ഈ മാസം ആദ്യം ശ്രീനഗറില്‍ സെയില്‍സ്മാന്‍ മുഹമ്മദ് ഇബ്രാഹിം അഹമ്മദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പിടിയിലായത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരരുടെ നിര്‍ദ്ദേശമനുസരിച്ചാണ് മൂവരും ചേര്‍ന്ന് സെയില്‍സ്മാനെ കൊലപ്പെടുത്തിയത്. പിടിയിലായവര്‍ ലഷ്‌കര്‍-ഇ-തൊയ്ബയുമായി(ടിആര്‍എഫ്) ബന്ധമുള്ളവരാണെന്ന് ജമ്മുകശ്മീര്‍ പൊലീസ് പറഞ്ഞു.
നവംബര്‍ 9നാണ് മുഹമ്മദ് ഇബ്രാഹിം വെടിയേറ്റ് മരിച്ചത്. ജില്ലയിലെ ബോഹ്രി കടല്‍ പ്രദേശത്ത് കശ്മീരി പണ്ഡിറ്റ് നടത്തുന്ന പലചരക്ക് കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു ഇബ്രാഹിം.വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button