IndiaInternationalLatest

വിവിധ രാജ്യങ്ങളുടെ സിം കാര്‍ഡു മായി ചൈനീസ് പൗരന്‍ പിടിയില്‍

“Manju”

എന്താണ് ഈ ഇ-സിം; അറിയേണ്ടതെല്ലാം
കൊല്‍ക്കത്ത : ഇന്തോ-ബംഗ്ലാദേശ് അന്താരാഷ്‌ട്ര അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചൈനീസ് പൗരനെ സുരക്ഷാസേന അറസ്‌റ്റ് ചെയ്‌തു. ചൈനയിലെ ഹുബെ നിവാസിയായ ഹാന്‍ ജുന്‍വെ (36) ആണ് ബിഎസ്‌എഫിന്‍റെ പിടിയിലായത്. ജൂണ്‍ 10ന് പശ്ചിമബംഗാളിലെ മാലിക് സുല്‍ത്താന്‍പൂരില്‍ വച്ചാണ് ഇയാള്‍ അറസ്‌റ്റിലാകുന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബി.എസ്.എഫ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ഇയാളില്‍ നിന്ന് ആപ്പിള്‍ ലാപ്‌ടോപ്പ്, ഐഫോണുകള്‍, ബംഗ്ലാദേശ് സിം, ഇന്ത്യന്‍ സിം, ചൈനീസ് സിം, പെന്‍ ഡ്രൈവുകള്‍, ബാറ്ററികള്‍, ചെറിയ ടോര്‍ച്ചുകള്‍, എടിഎം കാര്‍ഡുകള്‍, യുഎസ് ഡോളര്‍, ബംഗ്ലാദേശ് ടാക്ക, ഇന്ത്യന്‍ കറന്‍സി തുടങ്ങിയവ കണ്ടെടുത്തു. ഇയാള്‍ ചൈനീസ് ഇന്‍റലിജന്‍സ് ഏജന്‍സിക്ക് വേണ്ടി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

Related Articles

Check Also
Close
Back to top button