KeralaLatestThiruvananthapuram

“ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയില്‍”; ഇന്റര്‍നെറ്റ് റേഞ്ചില്ല

“Manju”

 

മുറിഞ്ഞകല്‍: ലോക്ക് ഡൗണ്‍ കാലം ആയപ്പോള്‍ പ്രദേശത്ത് ബി.എസ്.എന്‍.എല്‍ ബ്രോഡ് ബാന്‍ഡിന് ഇന്റര്‍നെറ്റ് കവറേജ് തീരെ ലഭ്യമല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിന് വളരെയധികം കഷ്ടപ്പെടുന്നതായി പരാതി. മുറിഞ്ഞകല്ലിന് നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ള കരിക്കുടുക്ക, അതിരുങ്കല്‍, മ്ലാന്തടം, നെടുമണ്‍കാവ്, ഇഞ്ചപ്പാറ, ഗാന്ധി ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു . അദ്ധ്യാപകര്‍ ദിവസവും കൊടുക്കുന്ന പ്രൊജക്ടുകളും , പാഠഭാഗങ്ങളും ഇതുമൂലം കുട്ടികള്‍ക്ക് കാണാന്‍ കഴിയാതെ വരികയും കൃത്യമായി വര്‍ക്കുകള്‍ ചെയ്യാന്‍ കഴിയാത്തതെ വരികയും ചെയ്യുന്നതായും പരാതി ഉയരുന്നു. ഇതുമൂലം വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

Related Articles

Back to top button