LatestThiruvananthapuram

ശ്രീജേഷിന് ഒരു കോടി പ്രഖ്യാപിച്ച്‌ ;ഡോ.ഷംസീര്‍

“Manju”

തിരുവനന്തപുരം : ടോക്കിയോ ഒളിമ്പിക്‌സ് വെങ്കലം നേടിയ ഹോക്കി ടീമിലെ മലയാളി താരം ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച്‌ പ്രവാസി സംരംഭകന്‍. അബുദാബി ആസ്ഥാനമായുള്ള വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ.ഷംസീര്‍ വയലില്‍ താരത്തിന് ഒരു കോടി രൂപ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചു.

ഒളിമ്പിക്‌സ് മത്സരത്തില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് പിആര്‍ ശ്രീജേഷ് എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ആദ്യമായി ഒളിമ്പിക്‌സില്‍ ഹോക്കി വിഭാഗത്തില്‍ മെഡല്‍ നേടുന്നത്. ടോക്കിയോ ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ വെങ്കലം നേടിയ ടീം രാജ്യത്തിന്റെ നാല് പതിറ്റാണ്ടിലെ ചരിത്രം തിരുത്തിയിരിക്കുകയാണ്.

മലയാളി താരമായ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഈ നേട്ടത്തില്‍ നിര്‍ണായകമായിരുന്നു. മെഡല്‍ നേടിയതിന് പിന്നാലെ ടീമിന് അഭിനന്ദന പ്രവാഹമാണ് ഉണ്ടായത്. മലയാളികള്‍ക്ക് ഏവര്‍ക്കും അഭിമാനമായി മാറിയ താരത്തെ പ്രധാനന്ത്രി നരേന്ദ്ര മോദി പ്രത്യേകം പ്രശംസിച്ചിരുന്നു.

Related Articles

Back to top button