KeralaLatest

ഇന്ന് വിവേകാനന്ദ ജയന്തി

“Manju”

Swami Vivekananda: സ്വാമി വിവേകാനന്ദന്‍ പറഞ്ഞ 10 കാര്യങ്ങള്‍ - 10 quotes of  swami vivekananda | Samayam Malayalam

ശ്രീജ.എസ്

ഇന്ന് വിവേകാനന്ദ ജയന്തി. ദേശീയ യുവജന ദിനമായിട്ടാണ് ഈ ദിവസം ആചരിക്കുന്നത്. ആദര്‍ശം സ്വന്തം ജീവിതത്തിലൂടെ പകര്‍ന്നു കാണിച്ച മഹത് വ്യക്തി. 1984 മുതലാണ് സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജന ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. വിവേകാനന്ദന്റെ തത്വങ്ങളും ആശയങ്ങളും ഇന്ത്യന്‍ യുവത്വത്തിന് എക്കാലവും പ്രചോദനമാകുന്നു. മാനവ ചിന്തയെ ആകമാനം പ്രചോദിപ്പിച്ച വിവേകാനന്ദ ചിന്തകള്‍ ഇന്നും പ്രസക്തമാണ്.

1893ല്‍ ചിക്കാഗോയില്‍ നടന്ന മതപാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് വിവികാനന്ദന്‍ നടത്തിയ പ്രസംഗം ചരിത്രത്തില്‍ ഇടം നേടി. നിസ്വരായ സഹ ജീവികളെയോര്‍ത്ത് കണ്ണീര് ഒഴുക്കിയ മനുഷ്യ സ്‌നേഹി. സിസംഗ മനസുകളോടെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ കല്‍പ്പിച്ച വിപ്ലവകാരി. വിശപ്പിന്റെ വിലയറിഞ്ഞ പ്രായോഗിക വേദാന്തി. കവി, കാല്‍പനികന്‍, കര്‍മയോഗി. കേവലം വാക്കുകള്‍ കൊണ്ടുള്ള വിശേഷണങ്ങള്‍ക്ക് അതീതനാണ് സ്വാമി വിവേകാനന്ദന്‍.

സാമ്പത്തിക സാമൂഹ്യ നീതിയ്ക്കും സമത്വത്തിനും തുല്യ അവസരങ്ങള്‍ക്കും നിര്‍ണായക പ്രാധാന്യം കല്‍പ്പിച്ച ഉല്‍പദിഷ്ണു. ഉള്ളവനും ഇല്ലാത്തവനും തമ്മിലിള്ള അസമത്വം നിയന്ത്രിച്ചാല്‍ മാത്രമേ സാധാരണക്കാരായ ബഹു ഭൂരിഭാഗം ജനങ്ങളിലും ശുഭ പ്രതീക്ഷ പകരാനാകുവെന്നായിരുന്നു സ്വാമി വിവേകാനന്ദന്റെ നിഗമനം. ഇന്ത്യയ്ക്ക് മാത്രമല്ല, ലോക ജനതയോട് അദ്ദേഹം പറഞ്ഞതെല്ലാം ഉദാത്ത ജീവിത ദര്‍ശനങ്ങളായിരുന്നുവെന്ന് നിസംശയം പറയാം.

Related Articles

Back to top button