India

പാംഗോങ് സോയിൽ ജാഗ്രത ശക്തമാക്കി ഇന്ത്യ

“Manju”

ശ്രീനഗർ : ലഡാക്ക് അതിർത്തിയിൽ സ്വാധീനം ശക്തമാക്കാനുള്ള നീക്കങ്ങളുമായി ഇന്ത്യൻ സൈന്യം. പാംഗോങ് സോ മേഖലയിൽ നിരീക്ഷണത്തിനായി കൂടുതൽ സൈനിക ബോട്ടുകൾ വിന്യസിച്ചു. 17 ബോട്ടുകളാണ് മേഖലയിൽ വിന്യസിച്ചത്.

അടുത്തിടെ അതിർത്തിയിലെ ചൈനീസ് മേഖലയിൽ സൈന്യത്തിന്റെ സംശയാസ്പദ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ ജാഗ്രത പാലിക്കാൻ സൈന്യം തീരുമാനിച്ചത്. തുടർന്ന് നിരീക്ഷണത്തിനായി കൂടുതൽ ബോട്ടുകൾ വാങ്ങാൻ സൈന്യം തീരുമാനിക്കുകയായിരന്നു. ഈ ബോട്ടുകൾ കഴിഞ്ഞ ദിവസം ലഡാക്കിൽ എത്തിയതോടെയാണ് മേഖലയിൽ വിന്യസിച്ചത്.

35 അടി നീളമുള്ളതും, ഒരേ സമയം 22 സൈനികരെ ഉൾക്കൊള്ളാൻ കഴിയുന്ന ബോട്ടുകളാണ് വിന്യസിച്ചിരിക്കുന്നത്. മണിക്കൂറിൽ 37 കിലോ മീറ്ററാണ് വേഗത. ഫൈബർ ഗ്ലാസിൽ നിർമ്മിച്ച ബോട്ടുകൾ ആയുധങ്ങൾ വഹിക്കാനും, ഘടിപ്പിക്കാനും ശേഷിയുണ്ട്.

ലഡാക്കിലെ തന്ത്രപ്രധാന മേഖലകളിൽ ഒന്നാണ് പാംഗോങ് സോ.

Related Articles

Back to top button