IndiaLatest

ക്രിപ്‌റ്റോ ആപ്പ് ഡൗണ്‍ലോഡിംഗില്‍ ഇന്ത്യ മൂന്നാമത്

“Manju”

എഫ്ടിഎക്സിന്റെ തകര്‍ച്ചയോടെ, ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തന രീതി ചൂടേറിയ ചര്‍ച്ചാവിഷയമാകുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് ഓഫ് ഇന്‍റര്‍നാഷണല്‍ എക്സ്ചേഞ്ച് (ബിഐഎസ്) ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്ലിക്കേഷനുകളുടെ ഡൗണ്‍ലോഡുകള്‍ സംബന്ധിച്ച ഡാറ്റ പ്രസിദ്ധീകരിച്ചത്. 2015-22 കാലയളവില്‍ ഏറ്റവും കൂടുതല്‍ ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 31.7 ദശലക്ഷം ഡൗണ്‍ലോഡുകളാണ് ഇക്കാലയളവില്‍ ഇന്ത്യയില്‍ നടന്നത്.

126.9 ദശലക്ഷം ഡൗണ്‍ലോഡുകളുമായി അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള തുര്‍ക്കി 44.2 ദശലക്ഷം ഡൗണ്‍ലോഡുകളാണ് ചെയ്തത്. ക്രിപ്റ്റോ ആപ്ലിക്കേഷനുകളുടെ ഉപയോഗത്തില്‍ തുര്‍ക്കി, ഇന്ത്യ എന്നീ രാജ്യങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ് അമേരിക്ക. ബ്രിട്ടന്‍ (23.5 ദശലക്ഷം), ബ്രസീല്‍, ദക്ഷിണ കൊറിയ (15.3 ദശലക്ഷം), റഷ്യ (15.2 ദശലക്ഷം), ഇന്തോനേഷ്യ (14.8 ദശലക്ഷം), ജര്‍മ്മനി (10.9 ദശലക്ഷം), ഫ്രാന്‍സ് (10.8) എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു പിന്നില്‍ നാലു മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്.

ബിറ്റ്കോയിന്റെ വില 20,000 ഡോളറിന് മുകളിലായിരുന്ന സമയത്താണ് ഈ ഡൗണ്‍ലോഡുകളില്‍ ഭൂരിഭാഗവും നടന്നതെന്ന് ബിഐഎസ് പറയുന്നു. നിലവില്‍ 17,000 ഡോളറില്‍ താഴെയാണ് ബിറ്റ്കോയിന്റെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ ബിറ്റ്കോയിന്റെ മൂല്യം 45.22 ശതമാനമാണ് ഇടിഞ്ഞത്.

Related Articles

Back to top button