IndiaKeralaLatest

കോവിഡ് പ്രതിരോധ വസ്തുക്കൾ സമ്മാനമായി നൽകി വിവാഹം

“Manju”

കയ്പമംഗലം: വിവാഹ സമ്മാനമായി കോവിഡ് പ്രതിരോധ വസ്തുക്കളും ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണും നല്‍കി വധൂവരന്‍മാര്‍. കയ്പമംഗലം സ്വദേശി ഹാരിസി‍െന്‍റയും ചെന്ത്രാപ്പിന്നി സ്വദേശി നസ്റിെന്‍റയും വിവാഹമാണ് വേറിട്ട സമ്മാനം കൊണ്ട് മാതൃകയായത്.
വിവാഹത്തിന് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ സഹായിക്കണമെന്ന ആഗ്രഹം വരന്‍ ഹാരിസ് നസ്രിയോട് പങ്കുവെച്ചു. വധുവിെന്‍റ അഭിപ്രായത്തില്‍ നിന്നാണ് കോവിഡ് പ്രതിരോധ വസ്തുക്കളും പഠനത്തിനായി മൊബൈല്‍ ഫോണും കൈമാറിയത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കയ്പമംഗലം ചാച്ചാജി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശോഭ സുബിന്‍ കോവിഡ് പ്രധിരോധ വസ്തുക്കളും മൊബൈലും ഏറ്റുവാങ്ങി. ചാച്ചാജി ഫൗണ്ടേഷെന്‍റ വിവാഹ സമ്മാനമായി വധൂവരന്‍മാര്‍ക്ക് ചന്ദനെത്തെ സമ്മാനിച്ചു. കയ്പമംഗലത്ത് നടപ്പാക്കുന്ന ‘സ്മാര്‍ട്ട് കയ്പമംഗലം’ പദ്ധതിയിലേക്കാണ് വധൂവരന്‍മാര്‍ വസ്തുക്കള്‍ കൈമാറിയത്.
ചെന്ത്രാപ്പിന്നി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഉമറുല്‍ ഫാറൂഖ്, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹി എ.കെ. ജമാല്‍ എന്നിവര്‍ സംബന്ധിച്ചു. കല്യാണ ശേഷം വീട്ടുമുറ്റത്ത് വധൂവരന്‍മാര്‍ ചന്ദനത്തൈ നട്ടു. ഹാരിസ് ദുബൈയിലാണ് ജോലി ചെയ്യുന്നത്. ദുബൈ ഇന്‍കാസ് കയ്പമംഗലം മണ്ഡലത്തിെന്‍റ പ്രവര്‍ത്തകനാണ്.

Related Articles

Back to top button