IndiaLatest

അയോധ്യ മസ്ജിദിന്റെ രൂപരേഖ മാറ്റി

“Manju”

ലക്നൗ: അയോധ്യയില്‍ നിര്‍മിക്കുന്ന പള്ളിയുടെ രൂപരേഖയില്‍ മാറ്റം വരുത്തിയതായി ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ സ്വീകരിച്ചതിന് സമാനമായ ഒരു ‘ഗ്രാന്‍ഡ്’ ഡിസൈനിലേക്ക് മാറാന്‍ തീരുമാനിച്ചതായി ട്രസ്റ്റ് ചെയര്‍മാന്‍ സുഫര്‍ ഫാറൂഖി വ്യക്തമാക്കി. നേരത്തെ ഇന്ത്യന്‍ ശൈലിയുടെ അടിസ്ഥാനത്തിലായിരുന്നു രൂപരേഖ.
ഇതോടൊപ്പം മസ്ജിദിന് പ്രവാചകന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ലയുടെ പേരിടാനും ട്രസ്റ്റ് തീരുമാനിച്ചു.

രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധിച്ച ധനിപൂര്‍ ഗ്രാമത്തിലെ അഞ്ചേക്കര്‍ സ്ഥലത്താണ് പള്ളി നിര്‍മ്മിക്കുന്നത്. പൂനെ ആസ്ഥാനമായുള്ള ആര്‍ക്കിടെക്റ്റ് തയ്യാറാക്കിയ പുതിയ രൂപരേഖയ്ക്ക് വെള്ളിയാഴ്ച മുംബൈയില്‍ നടന്ന യോഗത്തില്‍ അന്തിമരൂപം നല്‍കി. മുന്‍ പദ്ധതിയില്‍ നിര്‍ദ്ദേശിച്ചതിനേക്കാള്‍ വലിപ്പം കൂട്ടിയാണ് പുതിയ ഡിസൈന്‍ രൂപകല്പന ചെയ്തിട്ടുള്ളത്.

Related Articles

Back to top button