IndiaKeralaLatest

വീടുകളില്‍ കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ബിക്കാനീര്‍ നഗരം

“Manju”

ജയ്പൂര്‍: വീടുകളില്‍ കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ബിക്കാനീര്‍ നഗരം. വീടുകളില്‍ കോവിഡ് വാക്‌സിന്‍ എത്തിക്കുന്ന പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ നഗരമാണ് രാജസ്ഥാനിലെ ബിക്കാനീര്‍.  തിങ്കളാഴ്ച മുതലാണ് പദ്ധതി നടപ്പാക്കുക. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇത്തരത്തില്‍ ആദ്യം വാക്‌സിന്‍ വീടുകളില്‍ എത്തിച്ച്‌ നല്‍കുക. ഇതിനായി രണ്ട് ആംബുലന്‍സുകളും മൂന്ന് മൊബൈല്‍ യൂണിറ്റുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്.

വാക്‌സിന്‍ വേണ്ടവര്‍ ജില്ലാ ഭരണകൂടം ആരംഭിച്ച വാട്‌സാപ്പ് ഹെല്‍പ്പ് നമ്പറിലേക്ക് പേരും വിലാസവും നല്‍കി രജിസ്റ്റര്‍ ചെയ്യണം. കുറഞ്ഞത് പത്ത് പേരോളം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ വാക്‌സിനുമായി വാഹനം എത്തും. വാക്‌സിന്‍ നല്‍കിയ ശേഷം അടുത്ത സ്ഥലത്തേക്ക് വാക്‌സിനുമായി പോകുമ്ബോള്‍ ഒരു മെഡിക്കല്‍ ടീം നിരീക്ഷണത്തിനായി നില്‍ക്കും. തലസ്ഥാന നഗരമായ ജയ്പൂരില്‍ നിന്ന് 340 കിലോമീറ്റര്‍ അകലെയാണ് ബിക്കാനീര്‍. നഗരത്തില്‍ ഇതുവരെ 60-65 ശതമാനം ജനസംഖ്യയ്ക്ക് വാക്‌സിനേഷന്‍ നല്‍കിയതായി ബിക്കാനീര്‍ കളക്ടര്‍ നമിത് മേത്ത വ്യക്തമാക്കി.

Related Articles

Back to top button