IndiaLatest

മന്ത്രിസഭാ പുനഃസംഘടന; പ്രധാനമന്ത്രിയുടെ വസതിയില്‍ മുതിര്‍ന്നനേതാക്കളുടെ യോഗം

“Manju”

ന്യൂഡല്‍ഹി: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ബുധനാഴ്ച രാത്രി വൈകി മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ യോഗം. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മടങ്ങിവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് യോഗം നടന്നത്. അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍, കേന്ദ്രമന്ത്രിസഭയില്‍ നടത്താനിരിക്കുന്ന പുനഃസംഘടനയും ചര്‍ച്ചയായെന്നാണ് വിവരം. മന്ത്രിസഭാ പുന:സംഘടനയ്‌ക്കൊപ്പം പാര്‍ട്ടി പുന:സംഘടനയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്‌.

കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ ബി.ജെ.പി. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ പൊതുവ്യക്തനിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മോദി പരാമര്‍ശം നടത്തിയിരുന്നു.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വലിയ പരാജയം മുന്‍നിര്‍ത്തി, 2023 അവസാനം നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് സജ്ജമാകുക എന്നതാണ് ബി.ജെ.പി. ലക്ഷ്യംവെക്കുന്നത്.

Related Articles

Back to top button