Latest

വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ച്‌ ബഹ്‌റൈന്‍

“Manju”

മനാമ: ഇന്ത്യകാര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവച്ച്‌ ബഹ്‌റൈന്‍. ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആണ് വിസ നല്‍കുന്നതിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാള്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊഴില്‍ വിസ നല്‍കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ നിയന്ത്രണവിധേയമായതിന് ശേഷമേ വിസ നല്‍കല്‍ പുനഃരാരംഭിക്കൂ. അതേസമയം ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Back to top button