KeralaLatest

ഫോര്‍ട്ടുകൊച്ചി ടൂറിസം വികസനത്തിന് പദ്ധതി തയ്യാറാക്കും: മന്ത്രി

“Manju”

എറണാകുളം: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായി ഫോര്‍ട്ടുകൊച്ചിയെ മാറ്റുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറഞ്ഞാലുടന്‍ ഇതിനാവശ്യമായ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയിലെ ഗൈഡ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വാക്സിനേഷന്‍ ഉടനെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. കടലാക്രമണം മൂലം നാശനഷ്ടം സംഭവിച്ച സൗത്ത് ബീച്ച്‌ മന്ത്രി സന്ദര്‍ശിച്ചു. നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് തുടര്‍ പദ്ധതി തയ്യാറാക്കും. ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ആവിഷ്കരിച്ച ഫ്ളോട്ടിംഗ് കൂത്തമ്പലം, ടോയ്ലറ്റ് സമുച്ചയം തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും ചര്‍ച്ച ചെയ്തതായി മന്ത്രിക്കൊപ്പമുണ്ടായിരുന്ന കെ.ജെ. മാക്സി എം എല്‍.എ പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ ബെനഡിക്റ്റ് ഫെര്‍ണാണ്ടസും ഒപ്പമുണ്ടായി.

Related Articles

Back to top button