InternationalLatest

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗര്‍ത്തത്തിന്‍റെ ചിത്രം പങ്കുവെച്ച്‌ യൂറോപ്യന്‍ സ്പേസ് ഏജന്‍സി

“Manju”

ചുവന്ന ഗ്രഹത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശി യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് പേടകം.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗര്‍ത്തത്തിന്റെ ചിത്രങ്ങളാണ് മാര്‍സ് എക്സ്പ്രസ് പകര്‍ത്തിയിരിക്കുന്നത്. ചൊവ്വയില്‍ സ്ഥിതി ചെയ്യുന്ന ഈ കൂറ്റന്‍ ഗര്‍ത്തത്തിന്റെ പുറംപാളിയിലെ വിള്ളലുകളും ചിത്രത്തില്‍ കാണാം. വാലെസ് മറൈനെറിസ് എന്ന ഈ കൂറ്റന്‍ ഗര്‍ത്തത്തിന് 7000 കിലോമീറ്ററിന് മുകളില്‍ ഉയരവും ഏകദേശം 200കിലോമീറ്റര്‍ വീതിയും ഏഴ് കിലോമീറ്റര്‍ ആഴവുമുണ്ട്. ഏഴ് കിലോമീറ്റര്‍ താഴ്ചയുള്ള ഗര്‍ത്തത്തിന്റെ ആഴം കാണിക്കുന്നതിനായി ചിത്രത്തിനൊപ്പം കൂറ്റന്‍ ഘടനയുടെ മാപ്പും യൂറോപ്യന്‍ സ്പേസ് ഏജന്‍സി പുറത്തിറക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ ഇടതുഭാഗത്ത് 840 കിലോമീറ്റര്‍ നീളമുള്ള ഇയസ് ചാസ്മയും (കിടങ്ങ്) വലതുവശത്ത് 805 കിലോമീറ്റര്‍ നീളമുള്ള ടൈത്തോണിയം ചാസ്മയും (കിടങ്ങ്) കാണാം. ആല്‍പ്സ് പര്‍വത നിരകളിലെ ഏറ്റവും വലിയ പര്‍വത നിരയായ മോണ്ട് ബ്ലാങ്കിനെ അടക്കം ഉള്‍ക്കൊള്ളാനുള്ള ആഴം ടൈത്തോണിയം ചാസ്മയ്ക്കുണ്ടെന്ന് പര്യവേഷകര്‍ പറയുന്നു.
2003 ല്‍ യൂറോപ്യന്‍ ഏജന്‍സിയുടെ ചൊവ്വ പര്യവേഷണ പേടകമായ മാര്‍സ് എക്സ്പ്രസ് 2003 മുതല്‍ ചുവന്ന ഗ്രഹത്തിന്റെ നീളവും വീതിയും മാപ്പ് ചെയ്യുന്നുണ്ട്. ഭൂമി ഒഴികെയുള്ള ഒരു ഗ്രഹത്തിന് ചുറ്റും ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യത്തില്‍ ഭ്രമണം ചെയ്യുന്നതും സജീവവുമായതുമായ രണ്ടാമത്തെ ബഹിരാകാശ പേടകമാണിത്.

Related Articles

Back to top button