KeralaKottayamLatest

നിലയില്ലാത്ത ജലാശയത്തെയും പൂമെത്തയാക്കി അശ്വതിയെന്ന ഒൻപതാം ക്ലാസുകാരി

“Manju”

നിലയില്ലാത്തെ ജലാശയത്തെയും പൂമെത്തയാക്കുകയാണ് അശ്വതിയെന്ന ഒൻപതാം ക്ലാസുകാരി. വെള്ളത്തിനു മേൽ എത്രനേരം വേണമെങ്കിലും പൊങ്ങിക്കിടക്കാനാവും മുട്ടം മാത്തപ്പാറ പരേതനായ രവീന്ദ്രൻ ആചാരിയുടെ മകളായ ഈ മിടുക്കിക്ക്. വെള്ളത്തിൽ പത്രം വായിച്ചും മൊബൈൽ ഗെയിം കളിച്ചും മണിക്കൂറുകൾ കിടക്കുന്നതാണ് സ്ഥിരം ഹോബി. മലങ്കര ജലാശയത്തിന് അരികിലാണ് അശ്വതിയുടെ വീട്. രക്ഷിതാക്കൾ ജലാശയത്തിലേക്കു പോകുമ്പോമ്പോഴൊക്കെ അശ്വതിയേയും കൂടെ കൂട്ടിയിരുന്നു.

ചെറുപ്പത്തിൽതന്നെ നീന്തൽ വശമാക്കി. ഇതിനൊപ്പം യോഗ പരിശീലനം നടത്തുന്നുണ്ട്. കൃത്യമായ പരിശീലനത്താലാണ് ശ്വാസഗതി നിയന്ത്രിച്ച് മണിക്കൂറുകളോളം വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിയുന്നതെന്നാണ് അശ്വതി പറയുന്നത്. തുടങ്ങനാട് സെന്റ് തോമസ് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിനിയാണ് അശ്വതി. യോഗ കൂടാതെ കുങ്ഫുവും പരിശീലിച്ചിട്ടുണ്ട്.

Related Articles

Back to top button