IndiaLatest

മെഡിക്കല്‍ ഓക്സിജന്‍ നീക്കം സുഗമമാക്കാന്‍ പദ്ധതിയുമായി മഹിന്ദ്ര

“Manju”

മുംബൈ: കോവിഡ് വ്യാപനം മൂലം രാജ്യത്ത് ഉണ്ടായ ഓക്സിജന്‍ ലഭ്യതയിലെ കുറവ് പരിഹരിക്കാനുളള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി മഹീന്ദ്ര ഗ്രൂപ്പും. മെഡിക്കല്‍ ഓക്സിജന്‍ ഉത്പാദന പ്ലാന്റുകളില്‍ നിന്നും ആശുപത്രികളിലേക്കും വീടുകളിലേക്കും എത്തിക്കാനുളള ‘ഓക്‌സിജന്‍ ഓണ്‍ വീല്‍സ്’ പദ്ധതിക്കാണ് കമ്പനി തുടക്കമിട്ടത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് പദ്ധതി ഫ്‌ളാഗ് ഓഫ് ചെയ്തത്. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതര്‍ക്കാണ് തുടക്കത്തില്‍ സേവനം ലഭിക്കുക.

‘രാജ്യത്തെ മരണ നിരക്ക് കുറയ്ക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഓക്‌സിജന്‍ നിര്‍ണായകമാണ്. ഓക്‌സിജന്‍ ഉത്പാദനം മാത്രമല്ല പ്രശ്‌നം, അത് പ്ലാന്റുകളില്‍ നിന്നും ആശുപത്രികളിലേക്കും മറ്റ് കേന്ദ്രങ്ങളിലേക്കും എത്തുന്നില്ലെന്നതാണ്’. ഈ പ്രശ്നം പരിഹരിക്കാനാണ് ഓക്‌സിജന്‍ ഓണ്‍ വീല്‍സിലൂടെ ശ്രമിക്കുന്നതെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

കമ്പനിയുടെ ജനപ്രിയ പിക്കപ്പ് വാഹനങ്ങളാണ് ഓക്‌സിജന്‍ കൊണ്ടുപോകാനായി മഹീന്ദ്ര ക്രമീകരിച്ചിരിക്കുന്നത്. തടസമില്ലാത്ത യാത്ര ഒരുക്കുന്നതിനായി കണ്‍ട്രോള്‍ സെന്ററും സജജീകരിച്ചിട്ടുണ്ട്. പൂനെയില്‍ അടക്കം പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞതായും, ഇതിനോടകം തന്നെ അടിയന്തിര ആവശ്യമുളള 13 ആശുപത്രികള്‍ക്കായി 61 ജംബോ സിലിണ്ടറുകള്‍ എത്തിച്ചുകഴിഞ്ഞതായും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button