IndiaLatest

ഉത്തര്‍പ്രദേശില്‍ ഡെങ്കി പടരുന്നതായി സംശയം, 53 മരണം

“Manju”

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പനിമൂലം 53 പേര്‍ മരിച്ചു. മരിച്ചവരില്‍ 45 പേരും കുട്ടികളാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് മരണങ്ങള്‍ സംഭവിച്ചത്. ഡെങ്കി വ്യാപമാണെന്നാണ് സംശയം. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഫിറോസാബാദിലെ ബിജെപി എംഎല്‍എ മനീഷ് അസിജ പറഞ്ഞു. രോഗികള്‍ക്ക് കൃത്യമായ പരിചരണം നല്‍കാനായി 25 ദുരിതബാധിത സ്ഥലങ്ങളില്‍ ക്യാമ്ബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
180ലധികം പേരെ ഫിറോസാബാദിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ കൂടുതല്‍ പേര്‍ക്കും വൈറല്‍ പനിയാണെന്നും, ചിലര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫിറോസാബാദിലെത്തി. ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ കണ്ടു. കൂടാതെ മരിച്ചവരുടെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിക്കുകയും ചെയ്തു. ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയില്‍ നിന്നുള്ള സംഘം രോഗവ്യാപനത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

Related Articles

Back to top button