InternationalKeralaLatest

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളിയായ ആന്‍ ടെസ തിരിച്ചെത്തി

“Manju”

ന്യുഡല്‍ഹി: ഒമാന് സമീപം ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് (21) തിരിച്ചെത്തി. വിദേശകാര്യമന്ത്രാലയമാണ് ആന്‍ ടെസ തിരിച്ചെത്തിയതായി അറിയിച്ചത്. കൊച്ചി വിമാനത്താവളത്തിലാണ് ആന്‍ ടെസ എത്തിയത്.

ടെഹ്‌റാനിലെ ഇന്ത്യന്‍ മിഷന്റെയും ഇറാന്‍ സര്‍ക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ ചരക്കുകപ്പലായ എംഎസ് എസി ഏരീസിലെ ഇന്ത്യന്‍ ക്രൂ അംഗങ്ങളിലൊരാളായ കേരളത്തിലെ തൃശ്ശൂരില്‍ നിന്നുള്ള ഇന്ത്യന്‍ ഡെക്ക് കേഡറ്റ് ആന്‍ ടെസ ജോസഫ് സുരക്ഷിതമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങി. വിദേശകാര്യ വക്തവാ രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. 16 ഇന്ത്യന്‍ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ക്രൂ അംഗങ്ങള്‍ സുരക്ഷിതരാണെന്നും പറഞ്ഞു.

Related Articles

Back to top button