IndiaLatest

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍

“Manju”

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍. ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ ബാംഗ്ലൂരിനെ തകര്‍ത്തത്. ജോസ് ബട്‌ലറുടെ സെഞ്ച്വറിയാണ് (106*) രാജസ്ഥാന് ജയമൊരുക്കിയത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്റെ എതിരാളി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രജത് പടിദാറിന്റെ(58) ഇന്നിംഗ്‌സാണ് ബാംഗ്ലൂരിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. രാജസ്ഥാനായി പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്‌കോയ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

അതേസമയം, സീസണിലെ ഓറഞ്ച് ക്യാപ് രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‍ലര്‍ ഉറപ്പിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ സെഞ്ച്വറിയോടെ രാജസ്ഥാന്‍ ഓപ്പണര്‍ക്ക് നിലവില്‍ 824 റണ്‍സായി. രണ്ടാം സ്ഥാനത്തുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകന്‍ കെഎല്‍ രാഹുലിന് 616 റണ്‍സാണുള്ളത്.

Related Articles

Back to top button