IndiaLatest

രൂപയില്‍ വിദേശ വ്യാപാരം; ബാങ്കുകളുമായി ചര്‍ച്ച നടത്തി ധനമന്ത്രാലയം

“Manju”

ന്യൂഡല്‍ഹി: രൂപയില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ധനമന്ത്രാലയം ബാങ്കുകളുമായി ചര്‍ച്ച നടത്തി. ആറ് സ്വകാര്യ മേഖലയിലെ വായ്പാ ദാതാക്കള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ സിഇഒമാരുമായി ധനമന്ത്രാലയം സമഗ്രമായ അവലോകന യോഗം ചേര്‍ന്നു. ഈ രംഗത്ത് ബാങ്കര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങളും പുരോഗതിയും യോഗം അവലോകനം ചെയ്തു.

ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ ആഭ്യന്തര കറന്‍സിയില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാര ഇടപാടുകള്‍ സുഗമമാക്കുന്നതിനായി ജൂലൈയില്‍ രണ്ട് ഇന്ത്യന്‍ ബാങ്കുകളുമായി ഒന്‍പത് വ്യത്യസ്ത വോസ്ട്രോ അക്കൗണ്ടുകള്‍ തുറന്നിരുന്നു. സെബര്‍ ബാങ്ക്, വിടിബി ബാങ്ക് എന്നിവയാണ് ആദ്യം ഇതിന് അംഗീകാരം ലഭിക്കുന്ന വിദേശ ബാങ്കുകള്‍. ഇന്ത്യയില്‍ ബാങ്ക് ഇല്ലാത്ത മറ്റൊരു റഷ്യന്‍ ബാങ്കായ ഗാസ്പ്രോം കൊല്‍ക്കത്ത ആസ്ഥാനമായുള്ള യൂക്കോ ബാങ്കിലും ഈ അക്കൗണ്ട് തുറന്നിട്ടുണ്ട്.

പ്രത്യേക വോസ്ട്രോ അക്കൗണ്ട് തുറക്കാനുള്ള നീക്കം ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരത്തിന് രൂപയില്‍ പണമടയ്ക്കുന്നതിന് വഴിയൊരുക്കുന്നു. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാരം സാധ്യമാക്കും. ഇത് കൂടുതല്‍ ജനകീയമാക്കാന്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ മിച്ചമുള്ള തുക നിക്ഷേപിക്കാന്‍ പ്രത്യേക വോസ്ട്രോ അക്കൗണ്ടുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി.

Related Articles

Back to top button